04862-225567

WELCOME TO PRESIDENCY COLLEGE!

INSTITUTION WITH A DIFFERENCE

കഴിഞ്ഞ 27 വർഷക്കാലമായി തൊടുപുഴയിലെ വിദ്യാഭ്യാസ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് പ്രസിഡൻസി കോളേജ്. ഇതിനോടകം ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിച്ച് ജീവിതത്തിന്റെ വിവിധ ശ്രേണികളിൽ എത്തിച്ചേർന്നിരിക്കുന്നത്. നൂറു ശതമാനം അർപ്പണ ബോധമുള്ള അധ്യാപകരും മാനേജ്മെന്റുമാണ് ഈ സ്ഥാപനത്തിന്റെ കാതൽ.

വിദൂര വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള NIOS (National Institute of Open Schooling) വഴി, +2 പൂർത്തിയാക്കാൻ കഴിയാത്ത കുട്ടികൾക്കുവേണ്ടിയുള്ള +2 ക്ലാസ്സുകൾ ഇവിടെ നടക്കുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും മാർച്ച്-ഏപ്രിൽ, ഒക്ടോബർ-നവംബർ ബാച്ചുകളിലായി വിദൂര വിദ്യാഭ്യാസം വഴി ഇവിടെ പഠിക്കുന്നത്.

M.G യൂണിവേഴ്‌സിറ്റി, IGNOU(ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി), അണ്ണാമലൈ യൂണിവേഴ്‌സിറ്റി, ഭാരതിയാർ യൂണിവേഴ്‌സിറ്റി, ശ്രീ. നാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി തുടങ്ങിയ സർവകലാശാലകളുടെ കീഴിലുള്ള BA, B.Sc, B.Com, BBA, BSW, MA, M.Sc, M.Com, MBA, MSW തുടങ്ങിയ നിരവധിയായ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസം വഴി പഠിക്കുവാൻ അവസരമുണ്ട്. എല്ലാ വിഷയങ്ങൾക്കും ഓൺലൈൻ ക്ലാസ്സുകളും ഈ വർഷം മുതൽ ക്രമീകരിച്ചിട്ടുണ്ട്. ഇത്തരം കോഴ്സുകൾ ഏതെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കും, വീട്ടമ്മമാർക്കും തുടങ്ങി പഠനം മുടങ്ങിയ ആർക്കും തുടർപഠനത്തിന് അവസരമൊരുക്കുന്നു


Mike

GIGI VARGHESE

DIRECTOR

Mike

K.P HARIDAS

PRINCIPAL

Mike

RAMEESA PAREED

VICE PRINCIPAL

Mike

REJI GIGI

ADMINISTRATIVE OFFICER